ടെലിവിഷനിൽ വനിതാ അവതാരകർ പരിപാടി അവതരിപ്പിക്കുമ്പോൾ മുഖം മറയ്ക്കണമെന്ന് താലിബാൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 20 May 2022

ടെലിവിഷനിൽ വനിതാ അവതാരകർ പരിപാടി അവതരിപ്പിക്കുമ്പോൾ മുഖം മറയ്ക്കണമെന്ന് താലിബാൻ

അഫ്‌ഗാനിൽ ഇനിമുതൽ വനിതാ അവതാരകർ ടെലിവിഷനുകളിൽ പരിപാടി അവതരിപ്പിക്കുമ്പോൾ മുഖം മറയ്ക്കണമെന്ന് താലിബാൻ ആവശ്യപ്പെട്ടു. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ മുഖം മറയ്ക്കണമെന്ന നിർദേശം വന്ന പിന്നാലെ തന്നെയാണ് പുതിയ തീരുമാനവും എത്തിയത്.

വാരണകൂടത്തിന്റെ പുതിയ തീരുമാനത്തിൽ അഫ്ഗാനിസ്ഥാനിലെ വനിതാ അവതാരകർ അസ്വസ്ഥരാണ്. “ഇനി ഞങ്ങൾക്ക് എന്ത് ചെയ്യണമെന്നറിയില്ല, ജോലി ചെയ്യാനുള്ള ഞങ്ങളുടെ അവകാശത്തിനായി അവസാനം വരെ പോരാടാൻ തയ്യാറായിരുന്നു. എന്നാൽ ഇവിടെ അവർ ഞങ്ങളെ അംഗീകരിക്കുന്നില്ല’ ടോളോ ന്യൂസ് ജേണലിസ്റ്റ് തെഹ്മിന പറയുന്നു.

അതേസമയം, സ്‌ക്രീനിൽ നിന്ന് സ്‌ത്രീകളെ മാറ്റാൻ താലിബാൻ ശ്രമിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് അണ്ടർ സെക്രട്ടറി ജനറൽ മെലിസ്സ ഫ്ലെമിങ് ആരോപിച്ചു. നിലവിൽ താലിബാന്റെ പുതിയ ഉത്തരവിനെ നിരവധി പേർ അപലപിക്കുകയും വനിതാ മാധ്യമപ്രവർത്തകർക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്.



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/gbYDthC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages