സ്വർണ്ണക്കടത്ത് വിഷയം വീണ്ടും സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷ നീക്കം - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 11 July 2022

സ്വർണ്ണക്കടത്ത് വിഷയം വീണ്ടും സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷ നീക്കം

സ്വർണ്ണക്കടത്ത് വിഷയം വീണ്ടും സഭയിൽ ചർച്ചയാകാൻ പ്രതിപക്ഷ നീക്കം. പ്രതിപക്ഷ നേതാവ് വി ഡി സതീശനാകും ഇതുമായി ബന്ധപ്പെട്ട സബ്മിഷൻ അവതരിപ്പിക്കുക. ഇന്നത്തെ ആദ്യ സബ്മിഷൻ ആയി അവതരിപ്പിക്കാനാണ് പ്രതിപക്ഷ നീക്കം. മുഖ്യമന്ത്രിയാണ് ഈ വിഷയത്തിൽ മറുപടി പറയേണ്ടത്.

സ്വർണ്ണക്കള്ളക്കടത്തു കേസ് സി ബി ഐ അന്വേഷിക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതിനോടുള്ള സർക്കാരിന്റെ മറുപടിയും ഇന്ന് അറിയാനൊക്കും.

യുഎഇ കോൺസുലേറ്റിൽ നടന്നത് നടക്കാൻ പാടില്ലാത്ത സംഭവങ്ങൾ നടന്നു എന്നും അതിന്റെ സത്യം പുറത്തുവരുമെന്നും വിദേശകാര്യ മന്ത്രി ഇന്നലെ തിരുവനന്തപുരത്തു പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ഈ വിഷയം വീണ്ടും സഭയിൽ എത്തിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നത്. കൂടാതെ എച്ച്‌ആര്‍ഡിഎസ് സ്ഥാപക സെക്രട്ടറി അജികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തത് പ്രതികാര നടപടിയാണ് എന്ന ആക്ഷേപവും പ്രതിപക്ഷത്തിനുണ്ട്.

ഇതിനോടൊപ്പം വടക്കാഞ്ചേരി ഫ്ലാറ്റ് വിവാദവുമായി ബന്ധപ്പെട്ടു സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും എന്നാണ് കരുതുന്നത്. അടിയന്തിര പ്രമേയത്തിന് ശേഷം ആകും സബ്മിഷൻ അവതരിപ്പിക്കുന്നത്.



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/kloMxKc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages