
ഭാരത് ജോഡോ യാത്രയിൽ രാഹുല്‍ ധരിക്കുന്നത് വിദേശ നിര്‍മിത ടി ഷര്‍ട്ടാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ഷാ ആരോപിച്ചതിനു മറുപടിയായി ഇത് തിരുപ്പൂരില്‍ നിര്‍മിക്കുന്നതാണെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ എസ് അഴഗിരി .
ഭാരത് യാത്രയ്ക്ക് വേണ്ടി കോണ്‍ഗ്രസ് കമ്മിറ്റി 20000 ടി ഷര്‍ട്ടുകള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. അതിൽ നാലെണ്ണം ഒഴികെയുള്ളവരില്‍ നേതാക്കളുടെ ചിത്രം പതിപ്പിച്ചിരുന്നെന്നും ത ഈ ടി ഷര്‍ട്ടുകളില്‍ ചിത്രം പതിക്കാത്ത ഒന്നാണ് രാഹുല്‍ ഗാന്ധി ധരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേപോലെ തന്നെ, രാഹുലിന്റെ നടത്തം തമിഴ്‌നാട്ടില്‍ വലിയ മാറ്റമാണ് ഉണ്ടാക്കിയത്. നേരത്തെ പ്രതീക്ഷിച്ചതിലും ദശലക്ഷകണക്കിന് ആളുകള്‍ കാല്‍നടയാത്രയിലേക്ക് എത്തി. രാഹുലിന്റെ ആശയങ്ങളും ലാളിത്യവും ആളുകളെ വളരെയധികം ആകര്‍ഷിക്കുന്നു. ഇന്ത്യക്കാരുടെ ഐക്യത്തിനായാണ് രാഹുല്‍ നടക്കുന്നതെന്നും അഴഗിരി കൂട്ടിച്ചേർത്തു.
The post ഭാരത് ജോഡോയാത്ര തമിഴ്‌നാട്ടിൽ വലിയ മാറ്റമുണ്ടാക്കിയതായി കോൺഗ്രസ് അധ്യക്ഷൻ appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/nh5qm3e
via IFTTT
No comments:
Post a Comment