
വിമത ശബ്ദമായി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് പാർലമെൻററി സമിതി അദ്ധ്യക്ഷ സ്ഥാനം നല്കി അനുനയിപ്പിക്കാൻ കോൺഗ്രസ്. നിലവിൽ ശാസ്ത്ര സാങ്കേതിക സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തരൂരിൻറെ പേര് നിർദ്ദേശിച്ചു.
പ്രതിപക്ഷമെന്ന നിലയിൽ ലോക്സഭയിൽ കോൺഗ്രസിന് അദ്ധ്യക്ഷ സ്ഥാനം കിട്ടിയ ഏക സമിതിയാണിത്. മുൻപ് ഐടി സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് തരൂരിനെ മാറ്റിയിരുന്നു.കോൺഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് പ്രചരണം ശക്തമായി പുരോഗമിക്കുന്നതിനിടെയാണ് എഐസിസി തീരുമാനം.
അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രചാരണ വേഗം കൂട്ടിയിരിക്കുകയാണ് തരൂരും ഖാർഗേയും.ഖാർഗെ ബിഹാർ യുപി എന്നീ സംസ്ഥാനങ്ങളിൽ പ്രചാരണം നടത്തും.യുപിയിൽ തന്നെയാണ് തരൂരിന്‍റെയും പ്രചാരണ പരിപാടികൾ.
The post തരൂരിന് പാർലമെൻററി സമിതി അദ്ധ്യക്ഷ സ്ഥാനം നല്കി കൂടെ നിർത്താൻ കോൺഗ്രസ് നീക്കം appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/C3u4OBJ
via IFTTT
No comments:
Post a Comment