
തിരുവല്ലയില്‍ അതിക്രൂരമായി നരബലിക്കിരയായ സ്ത്രീകളുടെ മൃതദേഹാവശിഷ്ടം കണ്ടെത്തി. കൊലപാതകം നടന്ന ഇലന്തൂര്‍ കുഴിക്കാലയിലെ വീടിനു സമീപം തന്നെ മൃതദേഹം കഷണങ്ങളാക്കി പലയിടങ്ങളിലായി കുഴിച്ചടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
നിലവിൽ കണ്ടെത്തിയ ഈ മൃതദേഹാവശിഷ്ടങ്ങള്‍ ഡി.എന്‍.എ പരിശോധനക്കയച്ച് ഫലം വന്നശേഷം മാത്രമേ ഇവ ആരുടെതാണെന്ന് വ്യക്തമാകൂ. പ്രദേശത്തിപ്പോൾ പൊലീസ് ഉദ്യോഗസ്ഥരും ഫൊറന്‍സിക് വിദഗ്ധരും അടക്കമുള്ള സംഘമാണ് പരിശോധന നടത്തിയത്.
കേസിലെ മുഖ്യ പ്രതികളായ ഭഗവല്‍ സിങ്ങും ഭാര്യ ലൈലും സാമ്പത്തിക പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നു. ഈ സമയമാണ് ശ്രീദേവിയെന്ന വ്യാജ ഫേസ് ബുക്ക് അക്കൗണ്ടിലൂടെ ദമ്പതികളുമായി ബന്ധം സ്ഥാപിച്ച പെരുമ്പാവൂര്‍ സ്വദേശി ഷാഫി ഇവരുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ റഷീദ് എന്ന സിദ്ധനെ കാണാന്‍ ഉപദേശിക്കുകയായിരുന്നു.
പിന്നാലെ ഷാഫി തന്നെ് റഷീദായി ഇവരുടെ അടുക്കലെത്തി. ഇതിനിടയിൽ ഷാഫി ഭഗവല്‍ സിങ്ങിന്റെ ഭാര്യ ലൈലയെ പീഡിപ്പിക്കുകയും ചെയ്തു. കുടുംബത്തിന് കൂടുതല്‍ സമൃദ്ധിക്കായി നരബലി കൊടുക്കാന്‍ ആവശ്യപ്പെട്ടു. ഷാഫി തന്നെയാണ് ആദ്യം റോസ്‌ലിയെ കുഴിക്കാലയിലെ വീട്ടില്‍ എത്തിക്കുന്നത്.
The post നരബലി; ഇരയായ സ്ത്രീകളുടെ മൃതദേഹാവശിഷ്ടം കണ്ടെത്തി appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/Cx7KIPQ
via IFTTT
No comments:
Post a Comment