
കോൺഗ്രസ് പാർട്ടിയെ മുന്നിൽ നിന്നും നയിക്കണമെന്നു ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി തന്നോട് ആവശ്യപ്പെട്ടതായി മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. നിലവിലെ സാഹചര്യത്തിൽ ഗാന്ധി കുടുംബത്തിലെ ആരും പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറല്ലാത്തതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ സമ്മതിക്കുകയായിരുന്നുവെന്നും അസമിലെ വടക്കുകിഴക്കൻ കോൺഗ്രസ് അംഗങ്ങളെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ മുന്നോട്ടുള്ള യാത്രയിൽ കൂടിയാലോചനയിലും കൂട്ടായ നേതൃത്വത്തിലും താൻ വിശ്വസിക്കുന്നുവെന്നും കോൺഗ്രസിനെ പുതിയ ഉയരങ്ങളിലെത്തിക്കാൻ എല്ലാ അംഗങ്ങളുമായും പ്രവർത്തിക്കുമെന്നും ഖാർഗെ പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ: ‘സോണിയ ഗാന്ധി എന്നെ തന്റെ വീട്ടിലേക്ക് വിളിച്ച് കോൺഗ്രസിനെ നയിക്കാൻ തന്നോട് ആവശ്യപ്പെട്ടു. അധ്യക്ഷ സ്ഥാനത്തേക്ക് മൂന്ന് പേരുകൾ നിർദ്ദേശിക്കാമെന്ന് ഞാൻ പറഞ്ഞു, പക്ഷെ താൻ പേരുകൾ ചോദിക്കുന്നില്ലെന്നും പാർട്ടിയെ നയിക്കാൻ എന്നോട് ആവശ്യപ്പെടുകയുമാണ് ചെയ്തത്’ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
The post കോൺഗ്രസിനെ നയിക്കണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടു; ഞാൻ സമ്മതിച്ചു: മല്ലികാർജുൻ ഖാർഗെ appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/MQuXKgp
via IFTTT
No comments:
Post a Comment