
പത്തനംതിട്ട ജില്ലയില്‍ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ കേസിൽ മന്ത്രവാദിനിയെ പോലീസ് അറസ്റ്റ് ചെയ്‌തു. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം ആണ് മന്ത്രവാദിനിയെയും ഭർത്താവിനെയുമാണ് കസ്റ്റഡിയിലെടുത്തത്. കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തുന്ന വീട്ടില്‍ വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഉപരോധം നടന്നിരുന്നു. ഇതിനെ തുടർന്നാണ് പോലീസ് നടപടി.
മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്ന ദൃശ്യങ്ങൾ ട്വന്റി ഫോർ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷേധം ഉണ്ടാകുന്നതു. ഇവരെ എതിർക്കുന്ന നാട്ടുകാരെയൊക്കെ ഭീഷണിപ്പെടുത്തുകയും വീടിനുമുൻപിൽ പൂവ് ഇടുകയും ചെയ്യുകയാണ്. കൂടാതെ നാല്പത്തിയൊന്നാം ദിവസം മരിച്ചുപോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാർ പറഞ്ഞു. മാത്രമല്ല നാട്ടുകാരെ ഭീഷണിപ്പെടുത്താൻ ഗുണ്ടകളെ ഉപയോഗിക്കുകായും ചെയ്യുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും അന്വേഷണത്തിന് വരുമ്പോൾ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
The post മലയാലപ്പുഴയിൽ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം; സ്‌ത്രീ കസ്‌റ്റഡിയിൽ appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/Mpl6sq4
via IFTTT
No comments:
Post a Comment