ഫ്രാൻസിന്റെ റാഫേൽ വരാൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 2 February 2023

ഫ്രാൻസിന്റെ റാഫേൽ വരാൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

2018ൽ നടന്ന ഫിഫ ലോകകപ്പിൽ ഫ്രാൻസിന്റെ വിജയത്തിന് ചുക്കാൻ പിടിച്ച മികച്ച പ്രതിരോധ താരം റാഫേൽ വരാൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ഖത്തർ ഫിഫ ലോകകപ്പിലും ഫ്രാൻസിന്റെ ഫൈനൽ പ്രവേശനത്തിന് ടീമിന്റെ പ്രതിരോധ നിരയുടെ നേതൃത്വം ഏറ്റെടുത്തതും വരാൻ ആയിരുന്നു.

ഇപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമാണ്. പത്തുവർഷ കാലത്തോളം രാജ്യത്തെ പ്രതിനിധീകരിക്കാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നാണ് എന്നാണ് വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

ഫ്രാൻസിന്റെ കുപ്പായമായ നീല ജേഴ്‌സി ധരിക്കുമ്പോഴെല്ലാം തനിക്ക് അഭിമാനം തോന്നുന്നവെന്നും വിരമിക്കാനുള്ള ശരിയായ സമയം ഇതാണെന്നും താരം വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയാ കുറിപ്പിൽ ഫ്രാൻസിന്റെ പരിശീലകൻ ദിദിയർ ദെഷാംസിനോടും സഹതാരങ്ങളോടും ആരധകരോടും താരം നന്ദി പ്രകടിപ്പിച്ചു.

The post ഫ്രാൻസിന്റെ റാഫേൽ വരാൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/qOkSZbC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages