
രാജസ്ഥാനിൽ ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ പദയാത്രയുമായി സച്ചിന്‍ പൈലറ്റ്. താൻ ഈ കാര്യത്തിൽ അചഞ്ചലമായ ധൈര്യത്തോടെ പുറപ്പെടുകയാണെന്ന് യാത്രക്ക് മുന്‍പ് സച്ചിന്‍ ട്വിറ്ററില്‍ എഴുതി. സച്ചിനെതിരെ നടപടി വന്നേക്കുമെന്ന സൂചനകള്‍ക്കിടെ ഹൈക്കമാന്‍ഡ് യോഗം നാളെ ചേരും.
സ്വന്തം പാര്‍ട്ടിയുടെ തന്നെ സര്‍ക്കാരിന്‍റെ അഴിമതിയോടുള്ള നിലപാട് തുറന്ന് കാട്ടാനാണ് സച്ചിന്‍ പൈലറ്റിന്‍റെ നീക്കം. അജ് മീര്‍ നിന്ന് ജയ്പൂര്‍ വരെ അഞ്ച് ദിവസം നീളുന്ന പദയാത്ര ബിജെപി നേതാക്കളുടെ അഴിമതികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് ചോദ്യവുമായാണ്.
സച്ചിനെ ഈ യാത്രയില്‍ നിന്ന് പിന്തിപ്പിരിക്കാന്‍ ചില നേതാക്കള്‍ ഇടപെട്ടെങ്കിലും പിന്നോട്ടില്ലെന്ന നിലപാടിലാണ് പൈലറ്റ്. നേരത്തെ നടത്തിയ വസുന്ധര രാജെ പരാമര്‍ശത്തില്‍ ഗലോട്ടിനെതിരെ നടപടി സ്വീകരിക്കാത്ത ഹൈക്കമാന്‍ഡ് നിലപാടില്‍ പ്രതിഷേധിച്ച് കൂടിയാണ് രണ്ടും കല്‍പിച്ചുള്ള നീക്കം. സച്ചിനെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്ന സൂചന നേതൃത്വം നല്‍കിയെങ്കിലും രാജസ്ഥാനിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
രാജസ്ഥാന്റെ ചുമതലയുള്ള എ ഐ സിസി ജനറല്‍ സെക്രട്ടറി സുഖ് ജിന്ദര്‍ സിംഗ് രണ്‍ധാവയുടെ റിപ്പോര്‍ട്ട് നാളെ ചേരുന്ന യോഗം പരിശോധിക്കും. നിയമസഭ തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ കടുത്ത നടപടി സ്വീകരിക്കുന്നതിലും ഹൈക്കമാന്‍ഡില്‍ രണ്ടഭിപ്രായമുണ്ട്.
The post ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ച് രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ പദയാത്രയുമായി സച്ചിന്‍ പൈലറ്റ് appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/eE0SQzm
via IFTTT
No comments:
Post a Comment