ആശുപത്രി ജീവനക്കാരുടെ സംരക്ഷണത്തിനായി ഓർഡിനൻസ് ഇറക്കാൻ സംസ്ഥാന സർക്കാർ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 11 May 2023

ആശുപത്രി ജീവനക്കാരുടെ സംരക്ഷണത്തിനായി ഓർഡിനൻസ് ഇറക്കാൻ സംസ്ഥാന സർക്കാർ

സംസ്ഥാനത്തെ ആശുപത്രി ജീവനക്കാരുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കും. ഇനി ചേരുന്ന മന്ത്രി സഭാ യോഗത്തില്‍ തന്നെ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാൻ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

ഹൈക്കോടതി നൽകിയിട്ടുള്ള നിര്‍ദേശങ്ങള്‍ പരിഗണിച്ചുകൊണ്ടായിരിക്കും ഓര്‍ഡിനന്‍സ് ഇറങ്ങുക . ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരായ ആക്രമണങ്ങളില്‍ കര്‍ശന ശിക്ഷ ഉറപ്പാക്കാനും യോഗത്തില്‍ തിരുമാനമായി.

കഴിഞ്ഞ ദിവസം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിച്ച ആളുടെ കുത്തേറ്റ് ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി അടിയന്തര ഉന്നതതല യോഗം വിളിച്ചത്. മുഖ്യമന്ത്രി ആരോഗ്യമന്ത്രി ചീഫ് സെക്രട്ടറി എന്നിവരും മറ്റു ഉന്നത ഉദ്യോഗസ്ഥരും യോഗത്തിനുണ്ടായിരുന്നു.

The post ആശുപത്രി ജീവനക്കാരുടെ സംരക്ഷണത്തിനായി ഓർഡിനൻസ് ഇറക്കാൻ സംസ്ഥാന സർക്കാർ appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/3KnYuQt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages