
കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ ആരോപണമുന്നയിച്ച മുൻ ഡ്രൈവർ പ്രശാന്ത് ബാബുവിനെതിരെ പരാതിയുമായി വീട്ടമ്മ. തന്റെ മകൾക്ക് അധ്യാപക ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടിയെന്നാണ് കണ്ണോത്തുംചാൽ സ്വദേശിയായ സത്യവതിയുടെ പരാതി.
കണ്ണൂർ, മൊറാഴ സ്കൂളിൽ ഒരു വേക്കൻസി ഉണ്ടെന്നാണ് പറഞ്ഞത്. 2018 ലാണ് പണം നൽകിയത്. 15 ലക്ഷം രൂപ പ്രശാന്ത് ബാബുവിന് നൽകി. അയാൾ ഒരു അറിയില്ലായിരുന്നു. വഞ്ചന മനസിലായപ്പോൾ പൊലീസിൽ പരാതി നൽകിയിരുന്നു. 2 ലക്ഷം വീതം ഒരോ മാസവും നൽകാമെന്ന് ഉറപ്പ് പറഞ്ഞിരുന്നു എന്നും പരാതിക്കാരി വെളിപ്പെടുത്തി.
എന്നാൽ, പണം തിരികെ ചോദിച്ചപ്പോൾ ഗുണ്ടകളെ അയക്കും എന്ന് ഭീഷണി പെടുത്തി. പ്രശാന്ത് ബാബുവും സംഘവും പണം കൈപ്പട്ടിയതിനു തെളിവുകൾ ഉണ്ടെന്നും സത്യവതി പറയുന്നു. റിട്ടയർഡ് നഴ്സിംഗ് സുപ്രണ്ട് ആണ് ഇവർ. ജോലി ലഭിക്കാതെ വന്നപ്പോൾ സ്കൂളിൽ അന്വേഷിച്ചു. എന്നാൽ മാനേജർ പറഞ്ഞത് പണം തന്നില്ല എന്നാണ്. പ്രശാന്ത് ബാബു അയച്ച ലീന എന്നയാൾ ആണ് പണം പലതവണയായി കൈപ്പറ്റിയതെന്നും സത്യവതിയുടെ വെളിപ്പെടുത്തൽ.
The post ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടി; കെ. സുധാകരനെതിരെ ആരോപണമുന്നയിച്ച പ്രശാന്ത് ബാബുവിനെതിരെ പരാതിയുമായി വീട്ടമ്മ appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/fFQ6cSA
via IFTTT
No comments:
Post a Comment