മഅദന കരളതതലതത; സരകഷയകകയ കരണടകകരള പലസ സഘവ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 26 June 2023

മഅദന കരളതതലതത; സരകഷയകകയ കരണടകകരള പലസ സഘവ

പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി രോഗബാധിതനായ പിതാവിനെ കാണാൻ കേരളത്തിലെത്തി. ഇന്ന് വൈകിട്ട് ഏഴരയോടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ മഅ്ദനി കൊല്ലം അൻവാർശേരിയിലേക്ക് ആംബുലൻസിൽ പോയി.ആംബുലന്‍സിലാണ് കൊല്ലത്തേക്ക് പോയത്. കര്‍ണാടക,കേരള പൊലീസ് സംഘവും, ഡോക്ടര്‍മാരുടെ സംഘവും ഒപ്പമുണ്ട്.

തനിക്ക് രോഗബാധിതനായ പിതാവിനെ കാണണമെന്നും ശേഷം ഉമ്മയുടെ ഖബറിടം സന്ദർശിക്കുമെന്നും മഅ്ദനി ബംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു. വൈകിട്ട് നാലുമണിയോടെയായിരുന്നു മഅ്ദനി ബംഗ്ലൂരുവിൽ നിന്ന് പുറപ്പെട്ടത്. യുള്ള ഇനി കുറച്ചുദിവസം പിതാവിനൊപ്പം കഴിയണമെന്ന് മഅ്ദനി പറയുന്നു. 12 ദിവസമാണ് മഅ്ദനി കേരളത്തിൽ ഉണ്ടാവുക.

നേരത്തെ സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും കർണാടക സർക്കാർ സുരക്ഷ ചെലവിലേക്ക് വലിയപണം ആവശ്യപ്പെട്ടതോടെയാണ് കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഭരണമാറ്റത്തോടെ ഇതിൽ ചില ഇളവുകൾ ലഭിച്ചു. ആരോഗ്യപ്രശ്‌നങ്ങൾ വല്ലാതെ അലട്ടുന്നുണ്ടെന്നും നാട്ടിലെത്തി ചികിത്സതേടണമെന്ന് ആഗ്രഹമുണ്ടായിരുന്നു പക്ഷേ,അതൊന്നും നടന്നില്ലെന്നും മഅ്ദനി പറഞ്ഞു.

The post മഅ്ദനി കേരളത്തിലെത്തി; സുരക്ഷയ്ക്കായി കര്‍ണാടക,കേരള പൊലീസ് സംഘവും appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/bQ1OuDY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages