
മുൻ മുഖ്യമന്ത്രിയും നിലവിലെ എംഎൽഎയുമായിരുന്ന ഉമ്മൻചാണ്ടി ആന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. സെപ്തംബര്‍ 5ന് തെരഞ്ഞെടുപ്പ് നടക്കും. 8നാണ് വോട്ടെണ്ണല്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറത്തിറക്കി. ഇതോടെ മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
ഈ മാസം 17നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. പത്രികകളിന്മേൽ സൂക്ഷ്മ പരിശോധന 18ന് നടക്കും. അതേസമയം, കോണ്‍ഗ്രസില്‍ നിന്ന് ഉമ്മൻചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. ഇടതുമുന്നണിയിൽ സിപിഐഎമ്മില്‍ നിന്ന് ആര് സ്ഥാനാര്‍ത്ഥിയാകുമെന്നത് സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
The post പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 5ന് ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറത്തിറക്കി appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/6D3sTvm
via IFTTT
No comments:
Post a Comment