രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 8 August 2023

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നു

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി തന്റെ മണ്ഡലമായ വയനാട്ടിലെത്തും. ഈ മാസം 12, 13 തീയതികളിലാണ് മണ്ഡലത്തിലെത്തുന്നത്. സുപ്രീം കോടതിയിൽ നിന്നുള്ള അനുകൂല വിധിയെ തുടർന്ന് ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിച്ചതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ സന്ദര്‍ശനം കൂടിയാണിത്.

സോഷ്യല്‍ മീഡിയയിലൂടെ(പഴയ ട്വിറ്റര്‍) എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് രാഹുലിന്റെ സന്ദർശന വിവരം അറിയിച്ചത്. വയനാട്ടിലെ ജനങ്ങള്‍ ജനാധിപത്യം വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ്. ആ ജനതയുടെ ശബ്ദം പാര്‍ലമെന്റിലേക്ക് തിരിച്ചെത്തി. വയനാട്ടിലെ ജനതയ്ക്ക് രാഹുല്‍ ഗാന്ധി വെറുമൊരു എംപി മാത്രമല്ല, അവരുടെ കുടുംബാംഗവുമാണെന്നും കെ.സി വേണുഗോപാല്‍ തന്റെ കുറിപ്പിൽ പറഞ്ഞു.

The post രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നു appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/kaitEZe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages