
ബിജെപി വനിതാ എംപിമാർക്ക് നേരെ രാഹുൽ ഗാന്ധിയുടെ ഫ്ലൈയിങ് കിസ് എന്ന പുതിയ ആരോപണം . ലോക്സഭ നടക്കുന്നതിനിടെ രാഹുല്‍ ഗാന്ധി, ബിജെപി വനിത എംപിമാർക്ക് നേരെ ഫ്ലൈയിങ് കിസ് നല്‍കിയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ആരോപണം ആദ്യം ഉന്നയിച്ചത്.
അതിനു ശേഷം സ്മൃതി ഇറാനിക്കും മറ്റ് വനിത എംപിമാർക്കും നേരെയാണ് ഫ്ലൈയിങ് കിസ് നല്‍കിയതെന്ന് മന്ത്രി ശോഭ കരന്തലജെയും ആരോപിച്ചു. ബിജെപി വനിത എംപിമാർ രാഹുലിനെതിരെ പരാതിയും നൽകി. കഴിഞ്ഞ ദിവസം എംപിയായി തിരിച്ചെത്തിയ ശേഷം പാർലമെന്റിൽ ആദ്യ പ്രസംഗം നടത്തിയ ശേഷം ഇറങ്ങിപ്പോകുമ്പോഴാണ് ഫ്ലയിങ് കിസ് നൽകിയതെന്നാണ് ആരോപണം.
അതേസമയം, , കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പ്രസംഗം നടക്കുന്നതിനാൽ ആരോപണത്തിൽ ഉന്നയിക്കപ്പെട്ട ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടില്ല.പ്രസംഗ ശേഷം രാഹുൽ ഗാന്ധി ഇറങ്ങുമ്പോൾ ഫയലുകൾ താഴെ വീണെന്നും അതെടുക്കാൻ അദ്ദേഹം കുനിഞ്ഞപ്പോൾ ബിജെപി എംപിമാർ അദ്ദേഹത്തെ നോക്കി ചിരിച്ചെന്നും ദൃക്സാക്ഷികൾ പറഞ്ഞെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഈ സമയം രാഹുൽ ഗാന്ധി എംപിമാർക്ക് നേരെ ഫ്ലൈയിങ് കിസ് പറത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. സ്ത്രീ വിരുദ്ധനായ ഒരാൾക്ക് മാത്രമേ പാർലമെന്റിലെ വനിതാ എംപിമാർക്ക് ഫ്ലൈയിംഗ് കിസ് നൽകാൻ കഴിയൂവെന്നും ഇത്തരമൊരു സംഭവം മുമ്പ് കണ്ടിട്ടില്ലെന്നും രാഹുലിന്റെ പ്രവൃത്തി അശ്ലീലമാണെന്നും സ്മൃതി ഇറാനി ആരോപിച്ചു.
The post ബിജെപി വനിതാ എംപിമാർക്ക് നേരെ രാഹുൽ ഗാന്ധിയുടെ ഫ്ലൈയിങ് കിസ്; ആരോപണത്തിലെ വാസ്തവം എന്ത്? appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/ifI3n8J
via IFTTT
No comments:
Post a Comment