
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിലേക്കു പോകുന്ന കോടികളെക്കുറിച്ച് അന്വേഷണം ഇതുവരെയും നടന്നിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മാസപ്പടി വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.സുധാകരന്‍ ആവശ്യപ്പെട്ടു.
കോടിക്കണക്കിന് രൂപയുടെ ആരോപണങ്ങളില്‍ യാതൊരു അന്വേഷണവുമില്ല, എന്നാൽ, തനിക്കെതിരായ പത്തുലക്ഷം രൂപയുടെ ആരോപണത്തില്‍ അന്വേഷണം തകൃതിയാണെന്നും സുധാകരന്‍ പറഞ്ഞു. 10ലക്ഷത്തിന് ഇത്രയേറെ അന്വേഷണം നടക്കുമ്പോള്‍, പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ടു കിടക്കുന്ന ആരോപണത്തെക്കുറിച്ച് എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ലെന്നതില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ മറുപടി പറയിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. ഉടൻതന്നെ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ഇതിന്റെയെല്ലാം മറുപടി ഉണ്ടാകും. പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പില്‍ അത് നിഴലിക്കുമെന്നും സുധാകരന്‍ വിശദീകരിച്ചു.
The post വീണാ വിജയന്റെ മാസപ്പടി വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം: കെ.സുധാകരന്‍ appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/RezEW5I
via IFTTT
No comments:
Post a Comment