
അടുത്ത മാസം നടക്കാനിരിക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മാസപ്പടി വിവാദം ചര്‍ച്ചയാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാന മുഖ്യമന്ത്രിക്കെതിരായി വന്നിട്ടുള്ളത് ഗുരുതരമായ അഴിമതി ആരോപണമാണെന്നും എന്നാൽ അത് നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിക്കാന്‍ കഴിയില്ല. അതിന് വേറെ റൂളുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൂർണ്ണമായും ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് നിയമസഭയില്‍ ഈ വിഷയം കൊണ്ടുവരും. മുഖ്യമന്ത്രിയുടെ മകള്‍ പണം വാങ്ങിയത് അഴിമതി തന്നെയാണ് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കോൺഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ ഫണ്ട് പിരിച്ചത് പാര്‍ട്ടിക്ക് വേണ്ടിയാണ്.
സമാനമായിട്ടു എല്ലാ പാര്‍ട്ടിയും ഇത്തരത്തില്‍ പിരിക്കാറുണ്ടല്ലോ. അവരെ ചുമതലപ്പെടുത്തിയ ഡ്യൂട്ടിയാണത്. ഇപ്പോള്‍ എനിക്കും കെ സുധാകരനുമാണ് ആ ചുമതല. അങ്ങനെ പണം മേടിച്ചിട്ടുണ്ടാകും’. വി ഡി സതീശന്‍ പറഞ്ഞു.
The post ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ ഫണ്ട് പിരിച്ചത് പാര്‍ട്ടിക്ക് വേണ്ടി: വിഡി സതീശൻ appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/nFjxf1T
via IFTTT
No comments:
Post a Comment