
യുപിയിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. സംസ്ഥാനത്തെ കിസാൻ മോർച്ച നേതാവ് അനൂജ് ചൗധരിയാണ് മൊറാദാബാദിൽ ഇന്നലെ വൈകിട്ട് വെടിയേറ്റുകൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിവെച്ചത്. അനൂജ് ചൗധരി സഹോദരനൊപ്പം നടക്കാനിറങ്ങിയപ്പോൾ ബൈക്കിലെത്തിയ മൂന്ന് പേർ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു.
ആക്രമകാരികൾ ചൗധരിക്ക് നേരെ ഒന്നിലധികം തവണ സംഘം വെടിയുതിർത്തു. ഉടൻതന്നെ ചികിത്സയ്ക്കായി ബ്രൈറ്റ്സ്റ്റാർ ആശുപത്രിയിൽ പ്രവശിപ്പിച്ചെങ്കിലും അതിനുമുന്പായി മരണം സംഭവിച്ചു. ആക്രമണത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അനൂജ് ചൗധരിയുടെ വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാല് പേർക്കെതിരെ കേസെടുത്തു.
The post യുപിയിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു; വെടിവെച്ചത് ബൈക്കിലെത്തിയ മൂന്നംഗ സംഘം appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/4N0RZB8
via IFTTT
No comments:
Post a Comment