കുട്ടനാട്ടിൽ സിപിഎം വിട്ടു വന്ന 222 പേർക്ക് സിപിഐ അംഗത്വം; ജില്ലാ കൗൺസിലിന്റെ അംഗീകാരം - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 4 September 2023

കുട്ടനാട്ടിൽ സിപിഎം വിട്ടു വന്ന 222 പേർക്ക് സിപിഐ അംഗത്വം; ജില്ലാ കൗൺസിലിന്റെ അംഗീകാരം

വിഭാഗീയ പ്രശ്നങ്ങളാൽ കുട്ടനാട്ടിൽ സിപിഎം വിട്ടു വന്ന 222 പേർക്ക് സിപിഐയിൽ അംഗത്വം നൽകാൻ പാർട്ടി ജില്ലാ കൗൺസിലിന്റെ അംഗീകാരം. സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മന്ത്രിയുമായ പി പ്രസാദിന്റെ സാന്നിധ്യത്തിൽ ചേർന്ന സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ യോഗത്തിന്റെതാണ് തീരുമാനം.

ആദ്യഘട്ടത്തിൽ 166 പേർക്ക് പൂർണ അംഗത്വവും 56 പേർക്ക് കാൻഡിഡേറ്റ് അംഗത്വവും നൽകാനാണ് യോഗം തീരുമാനിച്ചത്. രാമങ്കരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ രാജേന്ദ്ര കുമാർ, അഞ്ച് പഞ്ചായത്ത് അംഗങ്ങൾ രണ്ട് ഏരിയ കമ്മറ്റി അംഗങ്ങൾ, 19 ലോക്കൽ കമ്മറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവരാണ് സിപിഐഎം വിട്ടത്. ഇതോടുകൂടി രാമങ്കരിയിൽ സിപിഐഎമ്മിന് ഭരണം നഷ്ടമാകും.

കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ തുടരാൻ കഴിയില്ലെന്ന് മനസിലാക്കിയതോടെയാണ് താൻ പാർട്ടി വിടാൻ തയ്യാറായതെന്ന് ആർ രാജേന്ദ്ര കുമാർ അറിയിച്ചു. ഏതാനും കാലങ്ങളായി തെറ്റിനെതിരെ പോരാടുന്നു. സിപി എം ജില്ലാ നേതൃത്വത്തിന് ഇഷ്ടമില്ലാത്ത ആളുകൾക്ക് നേരെ അച്ചടക്ക നടപടി എടുക്കുകയാെണെന്ന ആരോപണവും രാജേന്ദ്രൻ ഉന്നയിച്ചു.

The post കുട്ടനാട്ടിൽ സിപിഎം വിട്ടു വന്ന 222 പേർക്ക് സിപിഐ അംഗത്വം; ജില്ലാ കൗൺസിലിന്റെ അംഗീകാരം appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/W7PbQuo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages