72. 91 ശതമാനം പോളിങ്; പുതുപ്പള്ളിയിൽ വിജയ പ്രതീക്ഷയില്‍ മുന്നണികള്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 5 September 2023

72. 91 ശതമാനം പോളിങ്; പുതുപ്പള്ളിയിൽ വിജയ പ്രതീക്ഷയില്‍ മുന്നണികള്‍

ഇന്ന് നടന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂര്‍ത്തിയായി. മണ്ഡലത്തിലെ ആകെയുള്ള 182 ബൂത്തുകളിലും വോട്ടെടുപ്പ് അവസാനിക്കുമ്പോള്‍ 72. 91 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കാര്യമായ ക്രമസമാധാന പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് വോട്ടെടുപ്പ് പൂർത്തിയായത്.

ശക്തമായി ഇടയ്ക്ക് പെയ്ത അവഗണിച്ചും പുതുപ്പള്ളിയിലെ സമ്മതിദായകര്‍ വോട്ട് രേഖപ്പെടുത്താൻ ബൂത്തുകളിലെത്തി. പക്ഷെ ചില ബൂത്തുകളില്‍ പോളിങ് വൈകിയതില്‍ അസ്വാഭാവികതയുണ്ടെന്ന് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്‍ ആരോപിച്ചു. മുപ്പതില്‍ കൂടുതൽ ബൂത്തുകളില്‍ പോളിങ് മന്ദഗതിയിലായിരുന്നു. ധാരാളം പേര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നിഷേധിക്കപ്പെട്ടു.

കുറെ ആളുകള്‍ക്ക് വോട്ട് ചെയ്യാതെ തിരിച്ചു പോകേണ്ടി വന്നു. ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടും വോട്ടിങ് മെഷിന്‍ അനുവദിച്ചില്ല. പോളിങ് വൈകിയത് അന്വേഷിക്കണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. അതേസമയം, എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. വരുന്ന വെള്ളിയാഴ്ചയാണ് വോട്ട് എണ്ണല്‍. 128624 പേര്‍ വോട്ട് രേഖപ്പെടുത്തി.

The post 72. 91 ശതമാനം പോളിങ്; പുതുപ്പള്ളിയിൽ വിജയ പ്രതീക്ഷയില്‍ മുന്നണികള്‍ appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/IrfZQMp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages