
തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ നസിമുദ്ദീനെ കാണാനില്ലെന്ന് പരാതി. പൂന്തുറ ക്വാര്‍ട്ടേഴ്സില്‍ നിന്ന് കഴിഞ്ഞ ദിവസം മുതലാണ് നസിമുദ്ദീനെ കാണാതായത്. ഇദ്ദേഹത്തിന്റെ ഭാര്യ നൽകിയ പരാതിയില്‍ പൂന്തുറ പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം പൂന്തുറ ക്വാര്‍ട്ടേഴ്സില്‍ നിന്ന് കാറെടുത്ത് പുറത്തേക്ക് പോയതാണ് നസിമുദ്ദീന്. കുടുംബത്തിലെ പ്രശ്നങ്ങളെ തുടര്‍ന്നാണ് നസിമുദ്ദീന് വീടുവിട്ടുപോയതെന്നാണ് പൊലീസിന്റെ വിശദീകരണം. നിലവിൽ ഇയാളുടെ ഫോണ്‍ ലോക്കേഷന്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഉടനെ അദ്ദേഹത്തെ കണ്ടെത്താനാകുമെന്നും പൊലീസ് അറിയിച്ചു.
The post കഴക്കൂട്ടം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറെ കാണാനില്ലെന്ന് പരാതി appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/aL6UHm9
via IFTTT
No comments:
Post a Comment