
മധ്യപ്രദേശിൽ ബിജെപി നേതാവിന്റെ കാൽതൊട്ട് തൊഴുതുകൊണ്ട് കോൺഗ്രസ് എംഎൽഎ. അടുത്തുതന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നതിന്റെ മുന്നോടിയായി ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും പരസ്പരം ആക്രമണം കടുപ്പിക്കുന്നതിനിടെയാണ് ഈ സംഭവം.
സംസ്ഥാനത്തെ ഇൻഡോർ 1 മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് എംഎൽഎയായ സഞ്ജയ് ശുക്ലയാണ് മുതിർന്ന ബിജെപി നേതാവ് കൈലാഷ് വിജയവർഗിയയുടെ കാൽ തൊട്ടു വണങ്ങിയത്.ഇൻഡോറിലെ തന്നെ ഗോമ്മത്ഗിരി ക്രോസിംഗിൽ നടന്ന ഒരു പൊതു ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം ഉണ്ടായത്.
ഇവിടെ നടന്ന പരിപാടിക്കിടെ സഞ്ജയ് ശുക്ല ബിജെപി നേതാവ് കൈലാഷ് വിജയ് വാര്‍ഗിയയുടെ കാല്‍ തൊട്ട് വന്ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
The post മധ്യപ്രദേശിൽ ബിജെപി നേതാവിന്റെ കാൽതൊട്ട് തൊഴുത് കോൺഗ്രസ് എംഎൽഎ appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/2voPpX6
via IFTTT
No comments:
Post a Comment