പാലസ്‌തീന്‌ പിന്തുണ; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 9 October 2023

പാലസ്‌തീന്‌ പിന്തുണ; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കി

ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം ശക്തമായി തുടരുന്നതിനിടെ പലസ്തീനെ പിന്തുണച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പ്രമേയം. സ്വന്തം മണ്ണിനുവേണ്ടിയുള്ള പലസ്തീന്‍ ജനതയുടെ പോരാട്ടത്തിനൊപ്പമാണെന്ന് കോണ്‍ഗ്രസ് പ്രമേയത്തിൽ വ്യക്തമാക്കി.

മേഖലയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനൊപ്പം മധ്യസ്ഥ ചര്‍ച്ചകളും ഉടന്‍ ആരംഭിക്കണമെന്ന് കോണ്‍ഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നേരത്തെ പലസ്തീന് നേരെയുള്ള ഇസ്രയേല്‍ ആക്രമണത്തെ കടുത്ത ഭാഷയില്‍ കോണ്‍ഗ്രസ് അപലപിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതിയില്‍ പ്രമേയം പാസാക്കിയത്.

പലസ്തീന്‍ ജനതയുടെ ആത്മാഭിമാനവും സമത്വവും ചര്‍ച്ചകളിലൂടെ സാധ്യമാക്കണമെന്നാണ് എക്കാലത്തും കോണ്‍ഗ്രസിന്റെ നിലപാട്. ഇസ്രയേലി ജനതയുടെ സുരക്ഷയും ഉറപ്പാക്കണമെന്നും സംഘര്‍ഷം ഒന്നിനും പരിഹാരമല്ലെന്നുമായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയായ എക്‌സിലൂടെ അറിയിച്ചത്.

The post പാലസ്‌തീന്‌ പിന്തുണ; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കി appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/YCyaS3U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages