
നിയമനത്തട്ടിപ്പ് കേസില്‍ പ്രതിയായ ബാസിത് പൊലീസ് കസ്റ്റഡിയില്‍. മഞ്ചേരിയില്‍ വെച്ചാണ് ബാസിത്തിനിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ ബാസിത്തിനെ പ്രതി ചേര്‍ത്തു. മഞ്ചേരിയില്‍ നിന്ന് കന്‍റോണ്‍മെന്‍റ് പൊലീസ് സംഘമാണ് ബാസിത്തിനെ കസ്റ്റഡിയിലെടുത്തത്.
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയർന്ന നിയമന കോഴ വിവാദത്തിൽ ബാസിത് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി ഒപ്പിടുവിപ്പിച്ചതാണെന്ന് പരാതിക്കാരനായ ഹരിദാസന്റെ മൊഴി പുറത്തുവന്നിരുന്നു. മരുമകൾക്കായി അപേക്ഷ നൽകിയപ്പോൾ തന്നെ ബാസിത്തിനോട് പറഞ്ഞിരുന്നുവെന്നും ഒരു ലക്ഷം രൂപ ബാസിത്തിന് നൽകി. മന്ത്രിയുടെ ഓഫീസിൽ നൽകാൻ തയ്യാറാക്കിയ പരാതിയിൽ ഒപ്പ് രേഖപ്പെടുത്തിയത് ബാസിതിന്റെ സമ്മർദ്ദത്തെ തുടർന്നാണ്.
മന്ത്രിയുടെ ഓഫീസിൽ ലിസ്റ്റുണ്ടെന്ന് പറഞ്ഞാണ് തന്നെ സെക്രട്ടേറിയേറ്റിലേക്ക് കൊണ്ടുവന്നത്. പിന്നീട് മന്ത്രി ഓഫീസിൽ പ്രവേശനം ഇല്ലെന്ന് പറഞ്ഞ് മടക്കി കൊണ്ടുപോയി. തനിക്കെതിരായ ഭൂമി കേസിൽ സഹായിക്കാമെന്ന് പറഞ്ഞാണ് ബാസിത് സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നും ഹരിദാസൻ പൊലീസിനോട് പറഞ്ഞിരുന്നു.
The post നിയമനത്തട്ടിപ്പ് കേസ്: ബാസിത് പൊലീസ് കസ്റ്റഡിയില്‍ appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/cG3wqkW
via IFTTT
No comments:
Post a Comment