അഖിൽ മാത്യുവിന്റെ പേര് എന്തിന് എഴുതി എന്ന് ചോദിച്ചപോൾ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി: ഹരിദാസൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 10 October 2023

അഖിൽ മാത്യുവിന്റെ പേര് എന്തിന് എഴുതി എന്ന് ചോദിച്ചപോൾ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി: ഹരിദാസൻ

സംസ്ഥാന ആരോഗ്യ മന്ത്രിയുടെ ഓഫീസിന് എതിരെ ഉയർത്തിയ വ്യാജ കോഴ ആരോപണത്തിൽ ഹരിദാസനെ തട്ടിപ്പ് സംഘം ഭീഷണിപ്പെടുത്തി. ആരോഗ്യ മന്ത്രിക്ക് നൽകിയ പരാതി തയ്യാറാക്കിയത് തട്ടിപ്പ് സംഘമാണെന്നാണ് ഹരിദാസന്റെ മൊഴി.

പരാതിയിൽ അഖിൽ മാത്യുവിന്റെ പേര് എഴുതി ചേർത്തത് തട്ടിപ്പ് സംഘത്തിന്റെ ഗൂഢാലോചനയാണ്. ഹരിദാസനെ പരാതി കാണിക്കാതെയായിരുന്നു ഒപ്പ് ഇടീപ്പിച്ചത്. അഖിൽ മാത്യുവിന്റെ പേര് എന്തിന് എഴുതി എന്ന് ചോദിച്ചപോൾ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹരിദാസൻ പറയുന്നു.

ഗൂഡാലോചനയുടെ മുഖ്യ സൂത്രധാരൻ ബാസിത്തെന്നും ഹരിദാസൻ ഇന്ന് പൊലീസിന് മൊഴി നൽകി. അതേസമയം, വ്യാജ നിയമന കോഴ ആരോപണത്തിൽ കെ.പി ബാസിത് അല്പസമയം മുമ്പ് അറസ്റ്റിലായിരുന്നു. മഞ്ചേരിയിൽ നിന്ന് കന്റോൺമെന്റ് പൊലീസ് ആണ് ബാസിത്തിനെ കസ്റ്റഡിയിൽ എടുത്തത്.

The post അഖിൽ മാത്യുവിന്റെ പേര് എന്തിന് എഴുതി എന്ന് ചോദിച്ചപോൾ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി: ഹരിദാസൻ appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/B0JI6de
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages