പിണറായി വിജയൻ ദൈവത്തിന്റെ വരദാനം ;പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി വിഎൻ വാസവൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 20 December 2023

പിണറായി വിജയൻ ദൈവത്തിന്റെ വരദാനം ;പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി വിഎൻ വാസവൻ

സംസ്ഥാന പിണറായി വിജയൻ ദൈവത്തിന്റെ വരദാനമെന്ന പരാമർശത്തിൽ കൂടുതൽ വിശദീകരണവുമായി മന്ത്രി വിഎൻ വാസവൻ. ക്രിസോസ്റ്റം തിരുമേനിയെ ഉദ്ധരിച്ചു പറഞ്ഞതാണ്. അദ്ദേഹം പറഞ്ഞുവെന്നു ഡോക്ടർമാർ പറയുന്ന വാർത്ത പത്രങ്ങളിൽ മുൻപ് വന്നതാണ്. സാംസ്‌കാരിക കേരളം പിണറായി വിജയനെ അങ്ങനെ ഓർമിക്കുന്നുവെന്നു ചൂണ്ടികാണിച്ചതാണെന്നും വിഎൻ വാസവൻ പറഞ്ഞു.

മന്ത്രിയുടെ പരാമർശത്തിനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെയാണ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശനെ പോലെയുള്ളവർ മുഖ്യമന്ത്രിയെ എത്ര ഹീനമായിട്ടാണ് പറയുന്നത്. നമ്മുടെ നാട്ടിൽ അക്രമം ഉണ്ടാക്കാനുള്ള ആഗ്രഹമാണ് പ്രതിപക്ഷ നേതാവിനുള്ളതെന്നും ദൈവത്തിന്റെ വരദാനമെന്ന പരാമർശത്തിൽ വിവാദം വേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം , വിഡി സതീശനെതിരെ വിമർശനം കടുപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ബഹുമാനം അര്‍ഹിക്കുന്നില്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പ്രതികരിച്ചു. അതുകൊണ്ടാണ് ഇന്നലെ പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രി സതീശൻ എന്ന് വിളിച്ചത്. വിഡി എന്നാൽ വെറും ഡയലോഗ് എന്നായി മാറി. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തെറിപറഞ്ഞു ശ്രദ്ധകിട്ടാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. പാർട്ടിയിലും മുന്നണിയിലും ഒരു വിലയും ഇല്ലാത്ത ആളാണ് വിഡി സതീശൻ. സിപിഎമ്മിനോട് നേർക്കുനേർ പോരാടാൻ കോൺഗ്രസ് ഇറങ്ങിയാൽ നവകേരള സദസിന് ആളുകൂടുമെന്നും മന്ത്രി റിയാസ് പറഞ്ഞു.

The post പിണറായി വിജയൻ ദൈവത്തിന്റെ വരദാനം ;പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി വിഎൻ വാസവൻ appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/mTW6bke
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages