ന്യൂഡൽഹി: ആധറിലെ വിലാസം മാറ്റാൻ ഇനി നിശ്ചിത വിലാസം തെളിയിക്കുന്ന രേഖ നൽകേണ്ടതില്ല. രഹസ്യ പിൻ ഉപയോഗിച്ച് വിലസം എളുപ്പത്തിൽ അപ്ഡേറ്റ് ചെയ്യാം. 2019 ഏപ്രിൽ മുതൽ പുതിയ സംവിധാനം നിലവിൽ വരും. അതിനമുമ്പായി പരീക്ഷണാടിസ്ഥാനത്തിൽ 2019 ജനുവരി മുതൽ പദ്ധതി തുടങ്ങും. നിശ്ചിത രേഖ കൈവശമില്ലാത്തവർ വിലാസം മാറ്റുന്നതിനുള്ള അപേക്ഷ നൽകുമ്പോൾ ലഭിക്കുന്ന രഹസ്യ പിൻ ഉപയോഗിച്ച് ഓൺലൈനിൽ വിലാസം അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. വാടകയ്ക്കു താമസിക്കുമ്പോഴും ജോലിക്കായി വിവിധയിടങ്ങളിലേയ്ക്ക് പോകുമ്പോഴും വിലാസം മാറ്റാനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് പുതിയ തീരുമാനം നടപ്പാക്കുന്നത്. നിലവിൽ പാസ് പോർട്ട്, ബാങ്ക് പാസ് ബുക്ക്, വോട്ടർ ഐഡി, ഡ്രൈവിങ് ലൈസൻസ്, രജിസ്റ്റർ ചെയ്ത വടകക്കരാർ, വിവാഹ സർട്ടിഫിക്കറ്റ് തുടങ്ങി 35 രേഖകളിലേതെങ്കിലും വേണം വിലാസത്തിൽ മാറ്റംവരുത്താൻ.
from mathrubhumi.latestnews.rssfeed https://ift.tt/2n4hRYJ
via IFTTT
Post Top Ad
Responsive Ads Here
Thursday, 2 August 2018
ആധാറിലെ വിലാസംമാറ്റാന്‍ ഇനി രേഖകള്‍ വേണ്ട
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment