ഹൈദരാബാദ്: കുവൈത്തിൽ നിന്ന് ഹൈദരാബാദിലേക്ക് വന്ന ജസീറ എയർവേയ്സ് വിമാനത്തിന്റെ എൻജിനിൽ തീപ്പിടുത്തം.ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ വിമാനം ടാക്സി വേയിലേക്ക് നീക്കുന്നതിനിടെയാണ് തീ കണ്ടത്. ഉടൻ പൈലറ്റ് എൻജിൻ ഓഫ് ചെയ്തതിനാൽ വൻ അപകടം ഒഴിവായി. സാങ്കേതികത്തകരാറാണ് തീപ്പിടിത്തത്തിന്കാരണമെന്നാണ് പ്രാഥമിക വിവരം. കുവൈറ്റിൽ നിന്ന് വ്യാഴാഴ്ച പുലർച്ചെ 1.30 നാണ് വിമാനം ഹൈദരാബാദിൽ എത്തിയത്. ഇറങ്ങിയ ശേഷം വിമാനം ടാക്സിവേയിലേക്ക് മാറ്റുമ്പോൾ എൻജിനിലെ തീ ശ്രദ്ധയിൽ പെട്ട വിമാനത്തിലെ ജീവനക്കാർ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. അഗ്നിശമന സേന എത്തുമ്പേഴേക്കും പൈലറ്റ് എൻജിൻ ഓഫ് ചെയ്തിരുന്നു. കൂടുതൽ പരിശോധനകൾക്കായി വിമാനം മാറ്റി. വിമാനത്തിൽ 145 യാത്രക്കാരാണുണ്ടായിരുന്നത്. ആർക്കും പരിക്കില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2Azb1nB
via IFTTT
Post Top Ad
Responsive Ads Here
Thursday, 2 August 2018
Home
mathrubhumi
mathrubhumi.latestnews.rssfeed
കുവൈത്ത്-ഹൈദരാബാദ് വിമാനത്തിന്റെ എന്‍ജിനില്‍ തീപ്പിടിത്തം
കുവൈത്ത്-ഹൈദരാബാദ് വിമാനത്തിന്റെ എന്‍ജിനില്‍ തീപ്പിടിത്തം
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment